ടെഹ്‌റാൻ– കാഫാ നേഷൻസ് കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ഇറാൻ. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം അഫ്ഗാനിസ്ഥാനെ 3 ഗോളുകൾക്ക് തകർക്കുകയായിരുന്നു.
താജിക്കിസ്ഥാനിലെ ഹിസോർ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 21-ാം മിനിറ്റിൽ ഒമിദ് മൗസവി അഫ്ഗാനിസ്ഥാനെ മുന്നിലെത്തിച്ചു. എന്നാൽ, അഞ്ച് മിനിറ്റിനുശേഷം മജിദ് അലിയാരി ഇറാനായി സമനില ഗോൾ നേടി. 36-ാം മിനിറ്റിൽ അമിർഹൊസൈൻ ഹൊസൈൻസാദെ 2-1ന് ഇറാനെ മുന്നിലെത്തിച്ചു, 64-ാം മിനിറ്റിൽ അലിയാരി വീണ്ടും ഗോൾ നേടി ഇറാന്റെ വിജയമുറപ്പിച്ചു.
ഗ്രൂപ്പ് ബിയിൽ ഇറാൻ സെപ്റ്റംബർ 1-ന് ഇന്ത്യയെയും 4-ന് താജിക്കിസ്ഥാനെയും നേരിടും.
ഗ്രൂപ്പ് എ-യിൽ ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്മെനിസ്ഥാൻ, ഒമാൻ എന്നിവരാണ് ഉൾപ്പെടുന്നത്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group