കോഴിക്കോട്– താമരശേരി ചുരത്തിൽ ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസപ്പെട്ട റോഡിൽ 20 മണിക്കൂറോളം നീണ്ട പ്രയത്‌നത്തിലൊടുവിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. കെഎസ്ആർടിസി ബസുകൾ അടക്കം സർവീസ് ആരംഭിച്ചു. പ്രദേശത്ത് മഴ തുടരുകയാണ്. വിദഗ്ധ സമിതി ഇന്ന് ചുരം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തും. ഇന്നലെ രാത്രി തുറന്ന ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുമെന്ന് വയനാട് കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് വ്യൂ പോയിന്റിനു സമീപം കല്ലും മണ്ണും ഇടിഞ്ഞു വീണതിനാൽ ഗതാഗതം പൂർണമായും നിരോധിച്ചത്. കൽപറ്റ അഗ്നിരക്ഷാസേന, വനം വകുപ്പ്, വൈത്തിരി പോലീസ്, ഗ്രീൻ ബ്രിഗേഡ്, ചുരം സംരക്ഷണ സമിതിത എന്നിങ്ങനെ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group