ദുബൈ – ഡ്രൈവിങ് പരിശീലനത്തിനായി എഐ സംവിധാനമൊരുക്കി ദുബൈ. ഡ്രൈവിങ് ലൈസൻസിനായുള്ള പരിശീലനവും യോഗ്യതാ നിർണവും ഇനി പൂർണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിലാകും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അവതരിപ്പിച്ച ‘തദ്രീബ്’ എന്ന പ്ലാറ്റ്ഫോമിലൂടെയാണ് പുതിയ സംവിധാനം. ഇതിലൂടെ രണ്ടര ലക്ഷത്തിലേറെ പേർക്ക് പരിശീലനം നൽകാൻ സാധിക്കുമെന്ന് ആർടിഎ അറിയിച്ചു.
ഡ്രൈവർമാരുടെ വിവരങ്ങൾ ഒരു കേന്ദ്രീകൃത ഡാറ്റാബേസിൽ ലഭ്യമാകും. എഐ സഹായത്തോടെയാണ് പ്ലാറ്റഫോം പ്രവർത്തിക്കുന്നത്. 27 ൽ ഏറെ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിലും 3,400ൽ ഏറെ ഇൻസ്ട്രക്ടർമാരുടെയും, 3,000ൽ ഏറെ പരിശീലന വാഹനങ്ങളുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും.
മികച്ച നിലവാരത്തിലുള്ള പരിശീലിനം ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറക്കുന്നതിനുമായാണ് ‘തദ്രീബ്’ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നതെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.