റിയാദ്: റിയാദിൽ വനിതയെ ആക്രമിച്ച ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പുരുഷന്മാരും നാല് യുവതികളും അടങ്ങുന്ന സംഘമാണ് പിടിയിലായത്. ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
അന്വേഷണത്തിൽ, പരാതിക്കാരിയും പ്രതികളായ യുവതികളും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നതായി വ്യക്തമായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group