മസ്‌കത്ത്– ആളില്ലാത്ത വീട്ടിൽ കയറി മോഷണം നടത്തിയ പ്രതികൾ പിടിയിൽ. വിലായത്ത് അൽ സുവൈഖിലാണ് സംഭവം. ഏഷ്യക്കാരായ രണ്ട് പേരെയാണ് നോർത്ത് അൽ ബതീനാഹ് ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റു ചെയ്തത്. പ്രതികളിൽ നിന്ന് മോഷ്ടിച്ച സ്വർണവും മറ്റ് ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. വീട്ടിൽ ആളില്ലാത്ത അവസരം മോഷ്ടാക്കൾ മുതലെടുക്കുകയായിരുന്നു. പ്രതികൾക്ക് എതിരെ നിയമനടപടികൾ പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group