റിയാദ്- പെരുന്നാളും മഴയും. റിയാദിൽ ഇന്ന് രാവിലെ പലയിടത്തും വ്യാപകമായി മഴ പെയ്തു. കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മഴ മുന്നറിയിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. പൊടിക്കാറ്റിനോടൊപ്പമാണ് ചില സ്ഥലങ്ങളിൽ മഴ പെയ്തത്.
റിയാദിന് പുറമെ, അൽ-ഷർഖിയ, അസീർ, അൽ-ബഹ എന്നിവിടങ്ങളിലും മഴ പെയ്തു.
നജ്റാൻ, ജിസാൻ, അസീർ, അൽ-ബാഹ, മക്ക അൽ മുഖറമ, റിയാദ്, അൽ-ഷർഖിയ തുടങ്ങിയ മേഖലകളിലും മഴ പ്രതീക്ഷിക്കുന്നുണ്ട്.
വടക്കൻ അതിർത്തിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ശക്തമായ കാറ്റിന്റെ അകമ്പടിയോടെ നേരിയതോ മിതമായതോ ആയ ഇടിമിന്നലിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദേശീയ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാൻ ഇസ്ലാമിക കാര്യ മന്ത്രി ഡോ. അബ്ദുൾ ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ ആലുശൈഖ് നിർദ്ദേശിച്ചിരുന്നു.