തിരുവനന്തപുരം – തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടിറങ്ങിയ ഏരീസ് കൊല്ലം സെയിലേഴ്സിന് അദാനി ട്രിവാൻഡ്രം റോയൽസിനെതിരെ നാലു വിക്കറ്റിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത കൊല്ലം അഭിഷേക് നായർ (53),
വത്സൽ ഗോവിന്ദ് ( 63,) എന്നിവരുടെ അർദ്ധ സെഞ്ച്വറി കരുത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എടുത്തു. ട്രിവാൻഡ്രത്തിനു വേണ്ടി അഭിജിത്ത് പ്രവീൺ മൂന്നു വിക്കറ്റും, ബേസിൽ തമ്പി രണ്ട് വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ട്രിവാൻഡ്രം ഒരു ഓവർ ബാക്കി നിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. റിയ ബഷീർ ( 62), നിഖിൽ (26), കൃഷ്ണപ്രസാദ് (24), അബ്ദുൽ ബാസിത് (20) എന്നിവരുടെ പ്രകടനമാണ് ട്രിവാൻഡ്രത്തെ സീസണിലെ ആദ്യ വിജയത്തിലേക്ക് എത്തിച്ചത്.
ഇന്നത്തെ പോരാട്ടങ്ങൾ
കൊച്ചി ബ്ലൂ ടൈഗേഴ്സ് – ആലപ്പി റിപ്പ്ൾസ്
(ഇന്ത്യ 2:30 PM) (സൗദി 12:00 PM)
തൃശ്ശൂർ ടൈറ്റൻസ് – കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്
(ഇന്ത്യ 6:30 PM) (സൗദി 4:00 PM)