മാഡ്രിഡ് – ലാ ലീഗയിലെ രണ്ടാം റൗണ്ടിലെ ആദ്യ മത്സരം ഇന്നു അരങ്ങേറും. റയൽ ബെറ്റിസും ഡിപോർട്ടീവോ അലാവസും തമ്മിലുള്ള പോരാട്ടം ഇന്ത്യൻ സമയം രാത്രി ഒരു മണിക്കാണ് ( സൗദി 10:30 PM). ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങുന്ന ഇറങ്ങുന്ന ബെറ്റിസ് സ്വന്തം കാണികൾക്ക് മുന്നിലാണ് ബൂട്ട് കെട്ടുന്നത്.
കഴിഞ്ഞ മത്സരത്തിൽ എൽഷേയുമായി ഒരു ഗോളുകൾ വീതമടിച്ചു സമനിലയിൽ പിരിയുകയായിരുന്നു ബെറ്റിസ്. തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഡിപോർട്ടീവോ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ലെവന്റെക്ക് എതിരെ ഇഞ്ചുറി സമയത്ത് നഹുവൽ ടെനാഗ്ലിയ നേടിയ ഗോളിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group