കുവൈത്ത് സിറ്റി– താൽക്കാലിക വിസയിലോ സന്ദർശക വിസയിലോ കുവൈത്തിൽ എത്തുന്നവർക്ക് പൊതുമേഖല ആശുപത്രികളിലും,സ്പെഷ്യലിസ്റ്റ് സെന്ററുകളിലും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി.
ആരോഗ്യ ഇൻഷുറൻസുള്ള പൗരന്മാർക്കും പ്രവാസികൾക്കും മുൻഗണന നൽകുക, ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പാക്കുക, മെഡിക്കൽ സേവനങ്ങളുടെ ഗുണനിലവാരം സംരക്ഷിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും അർഹതയുള്ളവർക്ക് സേവനങ്ങൾ ലഭ്യമാക്കുക, രോഗിയുടെ സംതൃപ്തി വർധിപ്പിക്കുക എന്നതും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group