Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 21
    Breaking:
    • ജിദ്ദയിൽ ശക്തമായ പൊടിക്കാറ്റ്, ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
    • സൗദിയിലെ ഖത്തീഫിൽ ജഡ്ജിയെ കൊലപ്പെടുത്തിയ ഭീകരന്റെ വധശിക്ഷ നടപ്പാക്കി
    • രുചിയൂറും നെയ്‌ച്ചോറും ബിരിയാണിയും കിട്ടാക്കനിയാവുമോ? കയമ അരി വില കുതിച്ചുയരുന്നു, കിലോക്ക് 300
    • ഔദ്യോഗിക വെബ്‌സൈറ്റുകളിലും വ്യാജന്മാർ; പ്രവാസികൾ കരുതിയിരിക്കുക
    • കെസിഎൽ: ആവേശകരമായ അവസാന ഓവർ പോരാട്ടത്തിൽ കാലിക്കറ്റിനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് കൊല്ലം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ഞാനല്ല കോടതി, മാങ്കൂട്ടത്തിന്റെ വിഷയത്തിലെ അഭിപ്രായം സ്ത്രീയെന്ന രീതിയിൽ- ഫാത്തിമ തഹ്ലിയ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/08/2025 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Fathima Thahliya
    തഹ്ലിയ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– യൂത്ത് കോൺഗ്രസ് നേതാവായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന പരാതികൾ വിശ്വസനീയമെന്ന തന്റെ പ്രതികരണം ഒരു സ്ത്രീയെന്ന രീതിയിലെ സ്വാഭാവിക പ്രതികരണമെന്ന് യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയ. എന്നാൽ തന്റെ പ്രതികരണം മറ്റുപല അധിക വായനകൾക്കും ബോധപൂർവ്വം അവസരമുണ്ടാക്കുന്ന വിധത്തിൽ ‘വിശ്വസനീയം’ എന്ന ടൈറ്റിൽ കാർഡ് ആക്കിയവരോട് ഒന്നും പറയാനില്ലെന്നും തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു. ഈ വിഷയത്തിൽ താനല്ല കോടതിയെന്നും തഹ്ലിയ പ്രതികരിച്ചു.

    പോസ്റ്റിൻെ പൂർണരൂപം

    ഞാനല്ല കോടതി!

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പലരുടേതായി പരാതി ഉയരുകയും അതിന്മേൽ അഭിപ്രായം ചോദിച്ച് വിവിധ മാധ്യമ സുഹൃത്തുക്കൾ വിളിക്കുകയും ചെയ്തപ്പോൾ, പരാതിക്കാരികൾ പറഞ്ഞത് വിശ്വസനീയമായി തോന്നുന്നുവെന്നും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നുവെന്നും ഒരു സ്ത്രീയെന്ന രീതിയിൽ സ്വാഭാവികമായ മറുപടി നൽകുകയും ചെയ്തിരുന്നു. ഇപ്പറഞ്ഞത്, മറ്റുപല അധിക വായനകൾക്കും അവസരം ബോധപൂർവ്വം ഉണ്ടാക്കുമാറ് ‘വിശ്വസനീയം’ എന്ന് വെണ്ടക്ക അക്ഷരത്തിൽ ടൈറ്റിൽ കാർഡ് ആക്കിയവരോടും, അത് കണ്ട് ‘കഥയുണ്ടോ’ എന്നന്വേഷിച്ചു വരുന്നവരോടും ഒന്നും പറയാനില്ല.

    Tahliya facebook
    ഫേസ്ബുക്ക് പോസ്റ്റ്

    പറഞ്ഞ വാക്കിന്റെ അപ്പുറത്തും ഇപ്പുറത്തും നിങ്ങൾക്കിഷ്ടമുള്ള വാക്കുകളും കുത്തും കോമയും ഇട്ട് ഉദ്ദേശിച്ച കാര്യവും അർത്ഥവും വേർതിരിച്ച് നിർത്താനാണെങ്കിൽ വിളിച്ച് അഭിപ്രായം തേടേണ്ട ആവശ്യമില്ലല്ലോ? പൊതുസമൂഹത്തിൽ പ്രവർത്തിക്കുന്ന ഞങ്ങളെ പോലെയുള്ളവർ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതിലെ പ്രയാസം ഇവരറിയുന്നുണ്ടോ?

    വിഷയത്തിൽ മാധ്യമങ്ങൾക്കുള്ള താൽപര്യം ധാർമ്മികമല്ലെന്ന് വിശ്വസിക്കാൻ എനിക്ക് വ്യക്തിപരമായി മറ്റെന്ത് തെളിവാണ് ഇനി വേണ്ടത്. പിന്നെ, ഇത്തരം വിഷയങ്ങളിൽ പരാതിക്കാരുടെ മാനസികാവസ്ഥയോടൊപ്പം നിൽക്കുന്നു എന്ന് പറഞ്ഞാൽ, കൂടെനിൽക്കുന്നവർക്കും അത്തരം സമാന അനുഭവമുണ്ടായി എന്ന് പച്ചനുണ പരത്തുന്നത് സി.പി.എം സൈബർ സംഘമാണെന്നാണ് എന്റെ കഴിഞ്ഞകാല അനുഭവങ്ങളൊക്കെയും.

    വായമൂടുന്ന ഇത്തരം അധിക്ഷേപ രീതികൾ ന്യായമായ പരാതികൾ ഉന്നയിക്കുന്നവർക്കും കൂടെ നിൽക്കുന്നവർക്കും ഉണ്ടാക്കുന്ന പരിക്ക് ചെറുതല്ല. ഇരകൾ ഒറ്റപ്പെടാൻ ഇത് തന്നെ ധാരാളം. അവരെ പിന്തുണക്കുന്നവരെ കുരിശിലേറ്റുന്നത്, അവരോട് തന്നെ ചെയ്യുന്ന അക്രമത്തിന് സമാനമാണ്. പേടിപ്പിച്ചു നിർത്താനല്ല. ധീരതയോടെ സംസാരിക്കാനാണ് നാം സ്ത്രീകൾക്ക് പരിശീലനം നൽകേണ്ടത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് മാധ്യമങ്ങളെ കണ്ട് വിശദീകരിച്ച് പറഞ്ഞ, ചെയ്ത കാര്യങ്ങൾ വളരെയേറെ മാതൃകാപരവും ഉചിത മാർഗ്ഗവുമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Facebook Fathima Thahaliya Rahul Mamkootathil
    Latest News
    ജിദ്ദയിൽ ശക്തമായ പൊടിക്കാറ്റ്, ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
    21/08/2025
    സൗദിയിലെ ഖത്തീഫിൽ ജഡ്ജിയെ കൊലപ്പെടുത്തിയ ഭീകരന്റെ വധശിക്ഷ നടപ്പാക്കി
    21/08/2025
    രുചിയൂറും നെയ്‌ച്ചോറും ബിരിയാണിയും കിട്ടാക്കനിയാവുമോ? കയമ അരി വില കുതിച്ചുയരുന്നു, കിലോക്ക് 300
    21/08/2025
    ഔദ്യോഗിക വെബ്‌സൈറ്റുകളിലും വ്യാജന്മാർ; പ്രവാസികൾ കരുതിയിരിക്കുക
    21/08/2025
    കെസിഎൽ: ആവേശകരമായ അവസാന ഓവർ പോരാട്ടത്തിൽ കാലിക്കറ്റിനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് കൊല്ലം
    21/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.