ദുബൈ– യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ട്വൻ്റി-20 ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ കൗണ്ട് ഡൗൺ ആരംഭിച്ചു. സെപ്തമ്പർ 14 ന് ദുബൈയിൽ നടക്കുന്ന ഇന്ത്യാ- പാകിസ്ഥാൻ മൽസരത്തിനായുള്ള അനധികൃത ടിക്കറ്റ് വിൽപ്പന ഓൺലൈനിൽ പ്രതൃക്ഷപ്പെട്ടതിനെ തുടർന്ന് ആരാധകർക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC)അധികൃതർ.
ഡി.പി വേൾഡ് ഏഷ്യാ കപ്പ് 2025 ൻ്റെ ഔദ്യോഗിക ടിക്കറ്റുകൾ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും നിലവിൽ വിൽപ്പനയിലുള്ള എല്ലാ ടിക്കറ്റുകളും അനധികൃതവും വ്യാജവുമാണന്നും ആ ടിക്കറ്റുകളിലൂടെ പ്രവേശനം അനുവദിക്കുകയില്ലന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ടിക്കറ്റ് വിൽപ്പന സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എ.സി.സി.യും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും ഉടൻ നടത്തുമെന്നു അധികൃതർ അറിയിച്ചു.
വ്യാജ ടിക്കറ്റുകളാൽ വഞ്ചിക്കപ്പെടാതിരിക്കാൻ ഔദ്യോഗിക ചാനലുകൾക്കായി കാത്തിരിക്കാൻ ആരാധകരോട് സംഘാടകർ അഭ്യാർത്ഥിച്ചു