മസ്കത്ത്– ഒമാനിലെ സീബ് വിലായത്തിൽ മുഖംമൂടി ധരിച്ചെത്തി സ്വർണക്കട കൊള്ളയടിച്ച സംഭവത്തിൽ നാല് ഏഷ്യക്കാർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായി. 1,50,000 റിയാൽ മൂല്യമുള്ള സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച് ജീവനക്കാരെ ആക്രമിച്ചവരാണ് പ്രതികൾ. മോഷ്ടിച്ച വസ്തുക്കൾ പൊലീസ് കണ്ടെടുത്തു.
മസ്കത്ത് ഗവർണറേറ്റ് പൊലീസ്, നോർത്ത് ബാത്തിന പൊലീസ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവയുടെ സംയുക്ത ശ്രമത്തിലാണ് പ്രതികളെ പിടികൂടിയത്. സായുധ കവർച്ച കുറ്റം ചുമത്തി നിയമനടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group