ദമാം– ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനപ്രിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി. കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിലെ റെസ്റ്റോറന്റാണ് അടപ്പിച്ചത്. സംഭവത്തെ കുറിച്ചോ റസ്റ്റോറന്റിലെ ഭക്ഷ്യവിഷബാധയുടെ അടിസ്ഥാന കാരണത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഭക്ഷ്യ സുരക്ഷയും റെസ്റ്റോറന്റിൽ പിന്തുടരേണ്ട നടപടിക്രമങ്ങളും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ അന്വേഷണം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group