കൊച്ചി- യേശു ക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടത് സ്നേഹത്തിന്റെ കഥകളാണെന്നും വെറുപ്പിന്റെ കഥകളല്ലെന്നും ഫാദർ ഗീവർഗീസ് കൂറിലോസ്. ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് പരാമർശം. സംഘ്പരിവാർ അജണ്ടയിൽ പുറത്തിറങ്ങിയ കേരള സ്റ്റോറി സഭയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രസ്താവന.
യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും “ലവ് സ്റ്റോറി ” ( സ്നേഹത്തിന്റെ കഥകൾ) കളാണ്, മറിച്ച് “ഹേറ്റ് സ്റ്റോറി ” ( വിദ്വേഷത്തിന്റെ കഥകൾ ) കളല്ല-എന്നുമായിരുന്നു പരാമർശം.
കൂടുതൽ ഉച്ചത്തോടെ സത്യങ്ങൾ വിളിച്ചുപറയുമെന്ന് പ്രസ്താവനക്ക് എതിരായ വിമർശനത്തിൽ ഗീവർഗീസ് കൂറിലോസ് തിരുമേനി പിന്നീട് ആവർത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group