കോഴിക്കോട് – യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ വന്‍ കവര്‍ച്ച. സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ചാണ് ട്രെയിനില്‍ കവര്‍ച്ച നടന്നത്. നിരവധി മലയാളികള്‍ കവര്ച്ചക്കിരയായതായാണ് സൂചന. ഒന്നിലധികം പേരുള്ള സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും മറ്റും നഷ്ടപ്പെട്ടു. എ സി കോച്ചുകളിലാണ് പ്രധാനമായും കവര്‍ച്ച നടന്നത്. യാത്രക്കാര്‍ പരാതി നല്‍കാനായി സേലത്ത് ഇറങ്ങിയിരിക്കുകയാണ്. പരാതി നല്കിയ ശേഷം മാത്രമേ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group