മാഞ്ചസ്റ്റർ/മാഡ്രിഡ്/പാരീസ്- പ്രീമിയർ ലീഗ് അടക്കമുള്ള യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഇന്ന് വാശിയേറിയ പോരാട്ടങ്ങൾ അരങ്ങേറും. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ( സൗദി 6:30 PM ) നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് – ആർസണൽ പോരാട്ടത്തിന് തന്നെയാകും ആരാധകർ കാത്തിരിക്കുക. യുണൈറ്റിഡിന്റെ സ്വന്തം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ വെച്ചാണ് വാശിയേറിയ പോരാട്ടം അരങ്ങേറുന്നത്. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ 16-മത് ആയിരുന്ന യുണൈറ്റഡ് ഈ സീസണിൽ വലിയ മാറ്റങ്ങളുമായാണ് എത്തുന്നത്. വോൾവ്സിൽ മാത്യൂസ് കുൻഹ, ബ്രെന്റ്ഫോഡിൽ നിന്നും ബ്രയാൻ എംബ്യൂമോ, ജർമ്മൻ ക്ലബ് ആർബി ലീപ്സിഗിൽ നിന്നും ബെഞ്ചമിൻ സെസ്കോ എന്നിവരെ ടീമിൽ എത്തിച്ചു. പ്രതാപകാലം വീണ്ടെടുക്കാൻ എത്തുകയാണ് ചുവന്ന ചെകുത്താന്മാർ. കൂടെ ബ്രൂണോ ഫെർണാണ്ടസ് അടക്കമുള്ള താരങ്ങൾ കൂടി ചേരുമ്പോൾ ഇവർ കൂടുതൽ ശക്തമാകും എന്നതിൽ സംശയമില്ല.
കഴിഞ്ഞ മൂന്നുവർഷവും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ലണ്ടൻ ക്ലബ്ബായ ആർസണലും വലിയ മാറ്റങ്ങളുമായാണ് ഈ സീസണിലേക്ക് എത്തുന്നത്. പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങിന്റെ സൂപ്പർ സ്ട്രൈക്കർ വിക്ടർ ഗ്യോക്കെറസ് തന്നെയാണ് അതിൽ പ്രധാനി. കൂടെ ചെൽസിയിൽ നിന്ന് നോനി മഡൂകെ,സ്പാനിഷ് ക്ലബ് റയൽ സോസീഡാഡിൽ നിന്ന് സുബിമെൻഡി പോലെയുള്ള മികച്ച താരങ്ങളെയും ടീമിൽ എത്തിച്ചിട്ടുണ്ട്. ഗോൾ കീപ്പിങ് മുതൽ അറ്റാക്കിങ് വരെ മികച്ച ബാക്ക് അപ്പ് കളിക്കാരും ഇത്തവണ ലണ്ടൻ ക്ലബ്ബിലുണ്ട്.
അതിനാൽ ഇന്നു നടക്കുന്ന കളിയിൽ ജയിച്ചു കൊണ്ട് തുടങ്ങാൻ തന്നെയാകും ഇരു ക്ലബ്ബുകളുടെയും ലക്ഷ്യം. ഇതു ഫുട്ബോൾ പ്രേമികളെ കൂടുതൽ ആവേശത്തിലാക്കും എന്നതിൽ സംശയമില്ല.
പ്രീമിയർ ലീഗിലെ മറ്റു മത്സരങ്ങളിൽ നിലവിലെ ഫിഫ ക്ലബ് വേൾഡ് കപ്പ് ചാമ്പ്യന്മാരായ ചെൽസിയും ഇന്നു കളത്തിൽ ഇറങ്ങും.
ലാ ലീഗിൽ അത്‌ലറ്റികോ മാഡ്രിഡും ലീഗ് വണ്ണിൽ പി.എസ്. ജി യും കളത്തിൽ ഇറങ്ങുമ്പോൾ ഫുട്ബോൾ പ്രേമികൾക്ക് ഇന്നു ഉറക്കമുണ്ടാകില്ല.
ഇന്നത്തെ മത്സരങ്ങൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗ്
ചെൽസി – ക്രിസ്റ്റൽ പാലസ്
(ഇന്ത്യ – 6:30 PM) ( സൗദി – 4:00 PM)
നോട്ടിങ്ങാം ഫോറസ്റ്റ് – ബ്രെൻ്റ്ഫോഡ്
(ഇന്ത്യ – 6:30 PM) ( സൗദി – 4:00 PM)
മാഞ്ചസ്റ്റർ യുണൈറ്റഡ് – ആർസണൽ
(ഇന്ത്യ – 9:00 PM) ( സൗദി – 6:30 PM)
ലാ ലീഗ
സെൽറ്റാ വിഗോ – ഗെറ്റാഫെ
( ഇന്ത്യ- 8:30 PM) ( സൗദി – 6:00 PM)
അത്‌ലറ്റിക്കോ ബിൽബാവോ – സെവിയ്യ
( ഇന്ത്യ- 11:00 PM) ( സൗദി – 8:30 PM)
അത്‌ലറ്റിക്കോ മാഡ്രിഡ് – എസ്പാന്യോൾ
( ഇന്ത്യ- 1:00 AM) ( സൗദി – 10:30 PM)
ലീഗ് വൺ
ബ്രെസ്റ്റ് – ലില്ലെ
( ഇന്ത്യ- 6:30 PM) ( സൗദി – 4:00 PM)
ആംഗേഴ്സ് എസ്.സി.ഒ – പാരീസ് എഫ്.സി
( ഇന്ത്യ- 8:45 PM) ( സൗദി – 6:15 PM)
എജെ ഓക്സെർ – ലോറിയൻ്റ്
( ഇന്ത്യ- 8:45 PM) ( സൗദി – 6:15 PM)
മെറ്റ്‌സ് – സ്ട്രാസ്ബർഗ്
( ഇന്ത്യ- 8:45 PM) ( സൗദി – 6:15 PM)
നാന്റെസ് – പി.എസ്.ജി
( ഇന്ത്യ- 12:15 AM) ( സൗദി – 9:45 PM)