കുറ്റിപ്പുറം– കുറ്റിപ്പുറം ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു കുഞ്ഞു ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ഉച്ചയ്ക്ക് 12 മണിയോടെ കുറ്റിപ്പുറം ആശുപത്രിപ്പടിയിൽ വെച്ചാണ് അപകടം നടന്നത്. ഒരു കാറുമായി കൂട്ടിയിടിച്ചാണ് ബസ് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
കോട്ടക്കൽ ഭാഗത്തുനിന്ന് വിവാഹ ചടങ്ങിന് എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ഏകദേശം 40 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവരിൽ ഇരുപതോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്, ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി.
രക്ഷാപ്രവർത്തനത്തിന് ശേഷം ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്നും മാറ്റി. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group