Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, August 17
    Breaking:
    • മെക് സെവൻ ജിദ്ദ -ഷറഫിയ്യ ടീം സ്വാതന്ത്രദിനവും ഒന്നാം വാർഷികവും ആഘോഷിച്ചു
    • കോഴിക്കോട് കേന്ദ്രമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കും- കായിക മന്ത്രി വി അബ്ദുറഹ്‌മാൻ
    • കുവൈത്ത് വിഷമദ്യ ദുരന്തം: ഇതുവരെ അറസ്റ്റിലായത് ഇന്ത്യക്കാരനടക്കം 67 പേർ
    • ഗാസ പിടിച്ചടക്കാനുള്ള പദ്ധതിക്കെതിരെ ഇസ്രായിലില്‍ നാളെ പൊതുപണിമുടക്ക്
    • അമേരിക്കയിലെ ജ്വല്ലറിയിൽ 90 സെക്കൻഡിൽ 20 ലക്ഷം ഡോളറിന്റെ ആഭരണങ്ങൾ കവർന്നു- VIDEO
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ഗാസ പിടിച്ചടക്കാനുള്ള പദ്ധതിക്കെതിരെ ഇസ്രായിലില്‍ നാളെ പൊതുപണിമുടക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/08/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – യുദ്ധം റദ്ദാക്കണമെന്നും ബന്ദികളെയും തടവുകാരെയും കൈമാറാന്‍ ഹമാസുമായി കരാറുണ്ടാക്കി യുദ്ധം അവസാനിപ്പിക്കുന്നതില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ട് പത്തു ലക്ഷത്തിലേറെ ഇസ്രായിലികള്‍ നാളെ പണിമുടക്ക് നടത്തും. ഗാസ പിടിച്ചടക്കുന്നതിനെ ഭൂരിഭാഗം ഇസ്രായിലി പൗരന്മാരും എതിര്‍ക്കുന്നതായും ഇതേ നിലപാട് പ്രഖ്യാപിച്ച സൈന്യത്തോടൊപ്പം നില്‍ക്കുന്നതായും അഭിപ്രായ വോട്ടെടുപ്പുകള്‍ വ്യക്തമായി സൂചിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ പൊതുപണിമുടക്ക് നടത്തുന്നത്.

    ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളുടെ കുടുംബങ്ങള്‍, മുന്‍ കരാറുകളില്‍ മോചിപ്പിക്കപ്പെട്ട ബന്ദികള്‍, വിവിധ ട്രേഡ് യൂണിയനുകള്‍ എന്നിവരടങ്ങുന്ന സമര നേതൃത്വം, പത്തു ലക്ഷത്തിലേറെ തൊഴിലാളികളും ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രസ്താവിച്ചു. ഹിസ്റ്റാഡ്രട്ട് ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ പണിമുടക്ക് സംഘടിപ്പിക്കുന്നതില്‍ പങ്കാളിയാകാന്‍ വിസമ്മതിക്കുകയും പണിമുടക്കില്‍ പങ്കെടുക്കണമോ എന്ന് ട്രേഡ് യൂണിയനുകള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തെല്‍അവീവ്, ജാഫ മുനിസിപ്പാലിറ്റികള്‍ അടക്കം ഡസന്‍ കണക്കിന് മുനിസിപ്പാലിറ്റികളും ലക്ഷക്കണക്കിന് ബിസിനസ് സ്ഥാപനങ്ങളും രാജ്യവ്യാപകമായ പണിമുടക്കിന്റെ ഭാഗമായി നാളെ അടച്ചിടും. ബന്ദികളെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തെല്‍അവീവ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ തെരുവുകളില്‍ നടക്കുന്ന പ്രകടനങ്ങളിലും പ്രതിഷേധങ്ങളിലും ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോറം ഓഫ് ഡീറ്റൈനീസ് ഓഫ് ഫാമിലീസ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പണിമുടക്കില്‍ പങ്കെടുക്കാന്‍ അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    gaza war General Strike Israel
    Latest News
    മെക് സെവൻ ജിദ്ദ -ഷറഫിയ്യ ടീം സ്വാതന്ത്രദിനവും ഒന്നാം വാർഷികവും ആഘോഷിച്ചു
    17/08/2025
    കോഴിക്കോട് കേന്ദ്രമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കും- കായിക മന്ത്രി വി അബ്ദുറഹ്‌മാൻ
    17/08/2025
    കുവൈത്ത് വിഷമദ്യ ദുരന്തം: ഇതുവരെ അറസ്റ്റിലായത് ഇന്ത്യക്കാരനടക്കം 67 പേർ
    17/08/2025
    ഗാസ പിടിച്ചടക്കാനുള്ള പദ്ധതിക്കെതിരെ ഇസ്രായിലില്‍ നാളെ പൊതുപണിമുടക്ക്
    16/08/2025
    അമേരിക്കയിലെ ജ്വല്ലറിയിൽ 90 സെക്കൻഡിൽ 20 ലക്ഷം ഡോളറിന്റെ ആഭരണങ്ങൾ കവർന്നു- VIDEO
    16/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version