ദോഹ– ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഭക്ഷണ ശാലകൾ, ഫിഷ് മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 68 കിലോ ഭക്ഷ്യ വസ്തുക്കൾ നശിപ്പിച്ചതായി അൽ വഖ്‌റ മുനിസിപാലിറ്റി അറിയിച്ചു.’മൈ സിവിലൈസിഡ് സിറ്റി’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് മുനിസിപാലിറ്റി ഹെൽത്ത് കൺട്രോൾ വിഭാഗം പരിശോധന നടത്തിയത്. ആഗസ്ത് 4 മുതൽ 10വരെ 1849 പരിശോധനകൾ നടത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
1990ലെ ഭക്ഷ്യനിയന്ത്രണ നിയമ പ്രകാരം ലംഘനങ്ങൾക്ക് എതിരെ കേസെടുത്തതായും അധികൃതർ അറിയിച്ചു. മത്സ്യ മാർക്കറ്റിൽ ലേലത്തിനായി പ്രദർശിപ്പിച്ച 6500 കിലോഗ്രാം മത്സ്യങ്ങൾ പ്രത്യേക വെറ്റിനറി ഡോക്ടർ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയതായും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group