തൃശൂർ– കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ ’വോട്ട് ചോരി’ (വോട്ട് കൊള്ള) ക്യാമ്പയിൻ രാജ്യം ഒട്ടാകെ ചർച്ച ചെയ്യപ്പെടുമ്പോൾ തൃശൂരിലെ വോട്ടർപട്ടികയിലും കൂടുതൽ ക്രമകേടുകൾ ഉണ്ടെന്ന് റിപ്പോർട്ട്. തൃശൂർ എം.പി സുരേഷ് ഗോപിയുടെ ഡ്രൈവറായ അജയ കുമാറിനെ വോട്ടർ ലിസ്റ്റിൽ ചേർത്തിരിക്കുന്നു എന്ന റിപ്പോർട്ടാണ് നിലവിൽ പുറത്തുവരുന്നത്. ഏറെ വിവാദമായ പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജിലെ C4 എന്ന അഡ്രസ്സിലാണ് തിരുവനന്തപുരം സ്വദേശിയായ അജയ കുമാറിന്റെ പേര് വോട്ടർ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഫ്ലാറ്റിൽ അജയ കുമാർ താമസിച്ചിട്ടില്ലെന്നും ഫ്ലാറ്റ് ഉടമയുടെ അറിവില്ലാതെയാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തതും എന്നാണ് വ്യക്തമാവുന്നത്.
ശാസ്താമംഗലത്തെ എൻഎസ്എസ്എച്ച്എസ് ബൂത്തിൽ വോട്ട് ചെയ്ത ഇദ്ദേഹത്തിന്റെ നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പ് വോട്ട് തിരുവനന്തപുരത്താണെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂങ്കുന്നത്തെ ക്യാപിറ്റൽ ഫ്ലാറ്റ് C4 യിൽ ഒമ്പത് പേരുടെ വ്യാജ വോട്ടുകൾ ചേർത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിനെ ഇത് കണ്ടെത്താൻ സാധിച്ചത്. ഒമ്പത് പേരെയും അറിയില്ലെന്ന് ഫ്ലാറ്റ് ഉടമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.