മസ്കത്ത്– ഒമാൻ തൊഴിൽ മന്ത്രാലയവുമായി സഹകരണ കരാറിൽ ഒപ്പിട്ട് സലാല പോർട്ട് സർവീസസ്. സർക്കാരും സ്വകാര്യ മേഖലയും ചേർന്ന് തൊഴിൽ ശക്തി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കരാറിൽ ഒപ്പിട്ടത്. ഒമാനിലെ ജനങ്ങളുടെ നൈപുണ്യ വികാസം, തൊഴിലവസരങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, സർക്കാർ മേഖലയിലെ മാനവ വിഭവശേഷി ശക്തിപ്പെടുത്തുക, സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുക എന്നിവയാണ് കരാറിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാദേശിക കഴിവുകൾ വികസിപ്പിക്കുന്നതിനും സുസ്ഥിരമായ തൊഴിൽ ശക്തി കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ട് സലാല തുറമുഖം ഒമാനി പൗരന്മാർക്ക് പരിശീലനവും തൊഴിലവസരങ്ങളും നൽകും. ഒമാനിൽ നിന്നും ജിസിസിയിൽ നിന്നുമുള്ള തൊഴിൽ വിപണി വിദഗ്ധരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.