മലപ്പുറം– കോഡൂർ ടെക്നിക്കൽ കോളേജ് നടത്തുന്ന സി-ഡിറ്റ് പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന് കീഴിലുള്ള ഉപവിദ്യാഭ്യാസ സ്ഥാപനമാണിത്.
സർവകലാശാല ബിരുദമുള്ളവർക്ക് ഒരുവർഷത്തെ പിജിഡിസിഎ, പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ അഡ്വാൻസഡ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ടീച്ചേഴ്സ് ട്രൈനിങ്, എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് ആറ് മാസം വീതം ദൈർഘ്യമുള്ള ഡിസിഎ, കംപ്യൂട്ടറൈസിഡ് ഫൈനാൻഷ്യൽ മാനേജ്മെന്റ് തുടങ്ങിയ പിഎസ്‌സി. നിയമനങ്ങൾക്കും നോർക്കാ അറ്റസ്റ്റേഷനും പരിഗണിക്കുന്ന കോഴ്‌സുകളിലേക്കാണ് പ്രവേശനം നൽകുന്നത്.
പട്ടിക വിഭാഗക്കാർക്കും ബി.പി.എൽ. റേഷൻ കാർഡുള്ളവർക്കും ഫീസ് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ, കോഡൂർ ടെക്നിക്കൽ കോളേജ്, ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ബിൽഡിങ്, താണിക്കൽ, കോഡൂർ പി.ഒ. വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ 04832 868518, വാട്‌സപ്പ് 9400 868518.