തിരുവനന്തപുരം – നീതി നിഷേധിക്കപ്പെട്ടവർക്കും അവശത അനുഭവികുന്നവർക്കും വേണ്ടിയുള്ള പ്രകടന പത്രികയാണ് കോൺഗ്രസിന്റതെന്ന് രമേശ് ചെന്നിത്തല. കോൺസ് പ്രകടനപത്രിക അവതണവും വിശദീകരണവും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ പത്തു വർഷമായി നടക്കുന്നത്. ഭരണഘടന തന്നെ മാറ്റിയെഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നു. എല്ലാ കരിനിയമങ്ങളും പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദരിദ്രമായിരുന്ന രാജ്യത്തെ മുൻ നിര രാജ്യമാക്കിമാറ്റിയത് കോൺഗ്രസ് പാർട്ടിയാന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പ്ലാനിംഗ് കമ്മീഷന്റ പ്രവർത്തനങ്ങൾ ഇതിനു സഹായിച്ചു. ഇപ്പോൾ പ്ലാനിംഗ് കമ്മീഷൻ പിരിച്ചു വിട്ടിരിക്കുകയാണ്. കോൺ ഗ്രസ് അധികാരത്താൽ വന്നാർ പ്ലാനിംഗ് കമ്മീഷൻ പ സ്ഥാപിക്കും. ഇപ്പോൾ പ്രോജക്ടുകളാന്നുള്ളത്. ഇതു തീവ്രവലതുപക്ഷ നിലപാടാണ്. സാമൂഹ്യ നീതി നടപ്പാക്കാനാണ് കോൺഗ്രസ് നിലകൊള്ളുന്നത്. സ്ത്രികൾക്കു സുരക്ഷ ഉറപ്പാക്കുന്ന പ്രകടനപത്രികയാണിത്. ചെറുപ്പക്കാരെ രാജ്യത്തു ഉറപ്പു നിർത്താനുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group