തിരുവനന്തപുരം – ഷാർജയിലെ മലയാളി യുവതി അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെ അറസ്റ്റ് ചെയ്തു. ഷാർജയിൽ നിന്നും ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. സതീഷിനെ വലിയ തുറ പൊലീസിന് കൈമാറി.
കൊല്ലം തേവര സ്വദേശിനിയായ അതുല്യയെ ജുലായ് 19 നാണ് ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു പിന്നാലെ, സതീഷ് അതുല്യയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതുല്യയുടെ കുടുംബം നൽകിയ പരാതിയിലാണ് സതീഷിനെതിരെ കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group