അബുദാബി– ലോക വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളുടെ പട്ടികയിൽ വീണ്ടും ഇടം നേടി അബുദാബി ശൈഖ് സായിദ് മസ്ജിദ്. പ്രമുഖ ട്രാവൽ ആൻഡ് ടൂറിസം പ്ലാറ്റ്ഫോമായ ട്രിപ്പ് അഡൈ്വസറിന്റെ റിപ്പോർട്ട് പ്രകാരം 25 പ്രമുഖ ലാൻഡ്മാർക്കുകളിൽ എട്ടാം സ്ഥാനത്തായാണ് ശൈഖ് സായിദ് മസ്ജിദ് ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് അനുസരിച്ച് പത്താം സ്ഥാനമായിരുന്നു. മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്താനും ശൈഖ് സായിദ് മസ്ജിദിനായി.
1996ൽ നിർമാണം ആരംഭിച്ച മസ്ജിദ് 2007ലാണ് ഔദ്യോഗികമായി തുറന്നത്. ഒരു വർഷം എകദേശം 60 ലക്ഷം പേരാണ് ശൈഖ് സായിദ് മസ്ജിദ് സന്ദർശിക്കാൻ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group