റിയാദ്– പ്രതിരോധ നിര ശക്തമാക്കാന്‍ ബാര്‍സലോണയുടെ സ്പാനിഷ് താരത്തെ ടീമില്‍ എത്തിച്ച് സൗദി ക്ലബ്ബ് അല്‍ നസ്ര്‍. ബാര്‍സയുടെ പ്രധാന ഡിഫന്‍ഡറായ ഇനിഗോ മാര്‍ട്ടിനെസിനെയാണ് അല്‍ നസ്ര്‍ ടീമിൽ എത്തിച്ചിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ഈ നീക്കങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇനിഗോ പരിശീലനത്തിനായി ടീമിനോടൊപ്പമുണ്ടായിരുന്നു. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനാണ് ബാഴ്സ ഈ നീക്കം നടത്തിയത്. ട്രാൻസ്ഫർ തുകകളൊന്നുമില്ലാതെ ഫ്രീ ഏജന്റായിട്ടാണ് ഇനിഗോ അൽ നസ്റിലേക്കെത്തുന്നത്.
കഴിഞ്ഞ രണ്ടു സീസണുകളിൽ പ്രധാന ഡിഫന്‍ഡറായിരുന്ന താരത്തിന്റെ പ്രതീക്ഷിക്കാതെയുള്ള കൂറുമാറ്റം ബാര്‍സ ആരാധകർക്കിടയിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.
2023ലാണ് കറ്റാലൻ ക്ലബ്ബിനൊടപ്പം ഇനിഗോ ചേർന്നത്. അത്ലറ്റിക് ബിൽവാവോ,റയൽ സോസിഡാഡ് ക്ലബ്ബുകൾക്കും വേണ്ടിയും താരം മുമ്പ് കളിച്ചിട്ടുണ്ട്.സ്പാനിഷ് ദേശീയ ടീമിന് വേണ്ടി 21 മത്സരങ്ങളിലും ഇനിഗോ ബൂട്ട് കെട്ടിയിട്ടുണ്ട്.