മലപ്പുറം: തിരൂർ വാടിക്കലിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടിലപ്പള്ളി സ്വദേശി ചെറിയകത്ത് മനാഫിന്റെ മകൻ തുഫൈൽ ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. വാഹനത്തിന്റെ താക്കോൽ സംബന്ധിച്ചുണ്ടായ തർക്കത്തിനിടെ, തുഫൈലിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ അവൻ മരണത്തിന് കീഴടങ്ങി.
തുഫൈലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുന്നതിന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. തുഫൈലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group