ദുബൈ– ദുബൈയിൽ പ്രവർത്തിച്ചിരുന്ന ഗ്രാസ്പോർട്ട് ക്രിക്കറ്റ് അക്കാദമി അപ്രതീക്ഷിതമായി അടച്ചുപൂട്ടിയതിനെ തുടർന്ന് കടുത്ത ആശങ്കയിലായിരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം. രോഹിത് ശര്‍മ്മയുടെ ബ്രാന്‍ഡായ ക്രിക്ക് കിംഗ്ഡത്തിനു കീഴിയില്‍ 2024 സെപ്റ്റംബറില്‍ ആരംഭിച്ച ഗ്രാസ്‌പോര്‍ട്ട് സ്‌പോര്‍ട്‌സ് അക്കാദമിയുടെ പ്രവര്‍ത്തനമാണ് നേരത്തെ നിലച്ചിരുന്നത്. തുടർന്ന് പരിശീലനത്തിനായി ഫീസ് അടച്ചിരുന്ന രക്ഷിതാകൾക്കൾക്ക് പണം തിരികെ കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാൽ അക്കാദമി അധികൃതർ പണം തിരികെ കൊടുത്തു തുടങ്ങിയതായി അറിയിച്ചു. ഏകദേശം 30 രക്ഷിതാക്കൾക്കാണ് ഇതിനകം റീഫണ്ട് ലഭിച്ചത് എന്നാണ് റിപ്പോർട്ട്.
റീഫണ്ട് ലഭിക്കാത്തതിൽ രക്ഷിതാക്കൾ ഒന്നടങ്കം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഖലീജ് ടൈംസ് ഇത് വലിയ വാർത്തയാക്കിയതിനു ശേഷമാണ് അക്കാദമി അധികൃതർ റീഫണ്ടുമായി മുന്നോട്ടു വന്നത്. “ഇത് ഗ്രാസ്പോർട്ട് സ്‌പോർട്‌സ് അക്കാദമിയുടെ (GSA) പിഴവായിരുന്നെങ്കിലും, ക്രിക്ക് കിങ്ങ്ഡം സിഇഒ ചേതൻ സുര്യവൻഷിയുടെ ഇടപെടലിലൂടെയാണ് രക്ഷിതാക്കൾക്ക് റിഫണ്ട് ലഭിച്ചത്.”പണം തിരികെ ലഭിക്കാൻ രക്ഷിതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ച പ്രതാപ് കുമാർ പറഞ്ഞു
“ഫ്രാഞ്ചൈസി ഓപ്പറേറ്റഡ് സെന്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പിന്നാലെ, യു.എ.ഇ രക്ഷിതാക്കളാൽ ഉയർത്തിയ ആശങ്കകൾ പരിഹരിക്കാൻ ഞങ്ങൾ തക്കതായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് ഞങ്ങൾ റിഫണ്ടുകൾ നൽകി.” ക്രിക്ക് കിങ്ങ്ഡം സിഇഒ ചേതൻ സുര്യവൻഷി നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
പരിശീലകർക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല
റിഫണ്ടുകൾ ലഭിച്ചെങ്കിലും, മുൻ അക്കാദമിയിൽ ജോലി ചെയ്ത നാല് പരിശീലകർക്ക് (ഏകദേശം AED 51,500 – 11.7 ലക്ഷം രൂപ) തങ്ങളുടെ ശമ്പളം ഇപ്പോഴും ലഭിച്ചിട്ടില്ല.
ക്രിക്ക് കിങ്ങ്ഡം പ്രതിനിധിയായ സുശിൽ ശർമ്മ കോച്ചുമാരോട് ഇമെയിലിലൂടെ ഗ്രാസ്പോർട്ട് നൽകേണ്ട മുഴുവൻ വിവരങ്ങൾ പരിശോധിച്ചതിന് ശേഷം ശമ്പളങ്ങൾ തീർച്ചയാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
ക്രിക്ക് കിങ്ങ്ഡം സിഇഒ ചേതൻ സുര്യവൻഷിയുടെ വിശദീകരണം: “ശമ്പള ബാധ്യത ഫ്രാഞ്ചൈസി പാർട്ണറായ ഗ്രാസ്പോർട്ടിന്റെതായിരുന്നെങ്കിലും, ക്രിക്ക് കിങ്ങ്ഡം ഇപ്പോൾ നേരിട്ട് കോച്ചുമാരുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ്.”
പുതിയ ക്രിക്ക് കിങ്ങ്ഡം അക്കാദമിക്ക് തുടക്കം സെപ്റ്റംബറിൽ
മുൻ ഫ്രാഞ്ചൈസി മോഡലിൽ നിന്നുള്ള അനുഭവങ്ങൾ തുടച്ചുമാറ്റി, ക്രിക്ക് കിങ്ങ്ഡം പുതിയതായും, നേരിട്ട് നടത്തപ്പെടുന്നതുമായ അക്കാദമി യു.എ.ഇയിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ക്രിക്ക് കിങ്ങ്ഡംന്റെ ഗ്ലോബൽ ഓപ്പറേഷൻസ് ഹെഡ് സുശിൽ ശർമ്മ ആണ് പുതിയ അക്കാദമി നിയന്ത്രിക്കാനായി യു.എ.ഇയിലേയ്ക്ക് വരുന്നത്. രോഹിത് ശർമ്മയുടെ ഉടമസ്ഥതയിലുള്ള അക്കാദമി വീണ്ടും ശക്തമായി തിരിച്ചുവരുമെന്നും, മുഴുവൻ കുട്ടികൾക്കും മികച്ച പരിശീലനം ഉറപ്പാക്കുമെന്നും സുശിൽ ശർമ്മ പറഞ്ഞു.
എങ്കിലും, ചില രക്ഷിതാക്കൾ പുതിയ അക്കാദമി സ്ഥിരതയാർജ്ജിക്കും വരെ കാത്തിരിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്.
ക്രിക്ക് കിങ്ങ്ഡം പുതിയ അക്കാദമി സെപ്റ്റംബർ മാസം ആരംഭിക്കും, രജിസ്ട്രേഷൻ ഓഗസ്റ്റ് 15 മുതൽ തുറക്കും എന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
പഴയ ഗ്രാസ്പോർട്ട് അക്കാദമിയിലുണ്ടായിരുന്ന ആറു കോച്ചുമാരിൽ ഇപ്പോൾ ക്രിക്ക് കിങ്ങ്ഡം സമീപിച്ചത് രണ്ടുപേരെ മാത്രമെന്നാണ് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ കോച്ച് ഫ്രാൻസോയ് ലൊംബാർഡ്, പുതിയ അക്കാദമിയിൽ ജോലി ലഭിച്ചേക്കാമെന്നാണ് സൂചന.
ഇന്ത്യൻ കോച്ചായ സന്ദീപ് വെങ്കട്രാമൻ അടുത്ത ആഴ്ചകളിൽ ക്രിക്ക് കിങ്ങ്ഡവുമായി കരാറിൽ ഒപ്പുവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. “ഇത് ആഗോള തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്, അതിനാൽ ഞാൻ വിശ്വസിക്കുന്നു,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ദുബൈയില്‍ രോഹിത് ശര്‍മ്മ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് അക്കാദമി അടച്ചുപ്പൂട്ടി