ഫ്ലോറിഡ– മെസി ഇല്ലാതെ ഇറങ്ങിയ ഇന്റര്‍ മിയാമിക്ക് മികച്ച വിജയം. കളി കാണാന്‍ എത്തിയ മെസ്സിയെ സാക്ഷിയാക്കി ഒരു ഗോളും രണ്ടും അസിസ്റ്റും നേടിയ ഉറ്റസുഹൃത്തായ സുവാരസിന്റെ പ്രകടനമാണ് മിയാമിയെ വിജയത്തിലേക്ക് നയിച്ചത്.
ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തു വെച്ച് നടന്ന ലീഗ്‌സ് കപ്പിന്റെ മൂന്നാം റൗണ്ടില്‍ മെക്‌സിക്കന്‍ ക്ലബ്ബായ യൂണിവേഴ്‌സിഡാസ് നാഷനലിന് എതിരെയായിരുന്നു മിയാമിയുടെ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മെക്സിക്കൻ ക്ലബ്ബിനെ പരാജയപ്പെടുത്തിയത് . ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് അമേരിക്കന്‍ ക്ലബ്ബിന്റെ തിരിച്ചുവരവ്.
കളിയുടെ തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച യൂണിവേഴ്‌സിഡാസ് പല തവണ മിയാമി ഗോള്‍ പോസ്റ്റിനെ വിറപ്പിച്ചു.മത്സരത്തിന്റെ 32-ാം മിനുറ്റില്‍ മെക്‌സിക്കന്‍ താരമായ റുവല്‍കാബയിലൂടെ യൂണിവേഴ്‌സിഡാസ് മുന്നിലെത്തി.പിന്നീട് ഉണര്‍ന്നു കളിച്ച മിയാമി ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സുവാരസിന്റെ പാസ്സില്‍ നിന്നും ഡിപോളിലൂടെ ഒപ്പമെത്തി. മിയാമിക്ക് വേണ്ടിയുള്ള താരത്തിന്റെ ആദ്യ ഗോളായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലഭിച്ച ഫ്രീക്കിക്കിലൂടെ സുവാരസ് ഗോള്‍ നേടിയെങ്കിലും വാര്‍ ചെക്കിങ്ങിലൂടെ ഓഫ്‌സൈഡ് ആണെന്ന് തെളിഞ്ഞു.59-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി കൃതമായി വലയില്‍ എത്തിച്ചു സുവാരസ് ഇന്റര്‍ മിയാമിക്ക് ലീഡ് നല്‍കി. പത്തു മിനുറ്റുകള്‍ക്ക് ശേഷം ഉറുഗ്വേന്‍ താരത്തിന്റെ ബോക്‌സിന്റെ പുറത്തുനിന്നുള്ള പാസ്സിലൂടെ അര്‍ജന്റീനിയന്‍ താരമായ അലെന്‍ഡ ലീഡ്
ഉയര്‍ത്തി.
തിരിച്ചു അടിക്കാനായി മെക്‌സിക്കന്‍ ക്ലബ്ബ് പരമാവധി ശ്രമിച്ചെങ്കിലും ഗോള്‍കീപ്പറുടെയും പ്രതിരോധനിരയുടെയും മികച്ച പ്രകടനം മിയാമിയുടെ കാര്യങ്ങൾ എളുപ്പമാക്കി