വാഷിങ്ടൻ– ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നീക്കത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ കീഴടക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പദ്ധതിയിടുന്നതായി ചൊവ്വാഴ്ച ചേർന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തിരുന്നു. തന്റെ ശ്രദ്ധ ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിലാണെന്നും മറ്റു കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനാവില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
‘ഇസ്രായേലും അറബ് രാജ്യങ്ങളും ഗാസയിൽ ഭക്ഷണവും അവശ്യസാമഗ്രികളും സാമ്പത്തിക സഹായവും എത്തിക്കും.’ – ട്രംപ് പറഞ്ഞു. വെടിനിർത്തൽ നടപ്പാക്കാൻ രാജ്യാന്തരതലത്തിൽ സമ്മർദം ശക്‌തമാകുന്നതിനിടെയാണ് ഗാസ പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്റെ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group