ജമ്മു കാശ്മീർ– വൈറലായി ജമ്മു കാശ്മീരിൽ നിന്നുള്ള മനം നിറയ്ക്കുന്ന വീഡിയോ. ജമ്മു കാശ്മീരിൽ പുഴയുടെ ഒഴുക്കിൽ പെട്ട് പോയ ഒരു കുരങ്ങിനെ രണ്ട് യുവാക്കൾ ചേർന്ന് രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. എബിസി ന്യൂസ് ഉൾപ്പെടെ വിവിധ വാർത്താമാധ്യമങ്ങളും അവരുടെ സോഷ്യൽ മീഡിയ പേജ് വഴി ഈ വീഡിയോ പങ്കുവെച്ചു. ശക്തമായി ഒഴുകുന്ന നദിയിൽ പെട്ടുപോയ കുരങ്ങ് തന്റെ അടുത്തേക്ക് മനുഷ്യർ വരുന്നത് കണ്ട് ആദ്യം പരിഭ്രാന്തനാകു കയായിരുന്നു. പിന്നീട് തന്നെ രക്ഷിക്കാനാണ് വരുന്നതെന്ന് മനസിലാക്കിയ കുരങ്ങ് ശാന്തമാവുന്നതും അവരുമായി സഹകരിക്കുന്നതും വിഡിയോയിൽ കാണാം. യുവാക്കളുടെ പരിശ്രമങ്ങൾക്കൊടുവിൽ കുരങ്ങിനെ രക്ഷപ്പെടുത്തി കരയിൽ എത്തിക്കുകയും ചെയ്തു.
നിരവധി പേരാണ് ഇവരെ അഭിനന്ദിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ദൈവം നമ്മിൽ നിന്ന് ആഗ്രഹിച്ചത് ഇതാണ്, എല്ലാവരും പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക തുടങ്ങി നിരവധി നല്ല കമെന്റുകൾ വീഡിയോക്ക് താഴെ നമുക്ക് കാണാം.
https://www.instagram.com/reel/DM9O-21ph1a/?igsh=aHRtbmVscXVsZDly