തിരുവനന്തപുരം– അടൂർ ഗോപാലകൃഷ്‍ണന്റെ വിവാദ പരാമർശത്തിൽ പരാതി നൽകി സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ. സിനിമ കോൺക്ലേവ് സമാപന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിലാണ് പരാതി. മ്യൂസിയം സ്റ്റേഷനിലാണ് ദിനു വെയിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശങ്ങൾ എസ്‌സി – എസ്ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് പരാതിയിൽ വ്യക്തമാക്കി. എസ്‌സി – എസ്ടി കമ്മിഷനും ദിനു വെയിൽ പരാതി സമർപ്പിച്ചു.
പട്ടികജാതി വിഭാഗത്തെ അധിക്ഷേപിക്കും വിധം അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. ചലച്ചിത്ര കോര്‍പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group