മസ്കത്ത്– വാഹന ഇൻഷുറൻസ് നിരക്ക് ഉയര്‍ത്താന്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി (എഫ്എസ്എ). ഇതിന് മുമ്പും എഫ്എസ്എ വാഹന ഇൻഷുറൻസ് നിരക്ക് ഉയർത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. അതോറിറ്റി നിശ്ചയിച്ച തുക പാലിക്കാത്ത കമ്പനിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും എഫ്എസ്എ മുന്നറിയിപ്പ് നൽകി.
ചില ഇൻഷുറൻസ് കമ്പനികൾ നിർബന്ധിത വാഹന ഇൻഷുറൻസ് പ്രീമിയം (തേർഡ് പാർട്ടി ഇൻഷുറൻസ്) ഉയർത്തുന്നതുമായി ബന്ധപ്പെട്ട് 2025 ജൂലൈ 30 ബുധനാഴ്ച അതോറിറ്റി പുറപ്പെടുവിച്ച പ്രസ്താവനയ്ക്ക് പുറമേ, ഒമാനിലെ ഇൻഷുറൻസ് മേഖലയുടെ ഔദ്യോഗിക റെഗുലേറ്ററി, മേൽനോട്ട സമിതി എന്ന നിലയിൽ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി, വാഹന ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നതിന് ഒരു ഇൻഷുറൻസ് കമ്പനിക്കും അനുമതി നൽകിയിട്ടില്ലെന്നും ഏതെങ്കിലും കമ്പനി ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്താൽ ആ ഇൻഷുറൻസ് കമ്പനിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും എഫ്എസ്എ വ്യക്തമാക്കി.
വാഹന ഇൻഷുറൻസ് നിരക്കുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾക്ക് ഔദ്യോഗിക ചാനൽ വഴി അതോറിറ്റിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.