കൊച്ചി– കോതമംഗലം സ്വദേശി അൻസിലിന് വിഷം നൽകി കൊന്നത് അദീനയുടെ മറ്റൊരു കാമുകനായ യുവാവ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിനാൽ ഒഴിവാക്കാൻ വേണ്ടിയാണെന്ന് റിപ്പോർട്ട്. വിഷം നൽകി അവശനിലയിലായതിന് ശേഷം പ്രതി യുവാവിന്റെ മാതാവിനെ വിളിച്ച് പറഞ്ഞിരുന്നു. ‘മകൻ വിഷം കഴിച്ച് കിടപ്പുണ്ടെന്നും വന്ന് എടുത്തുകൊണ്ട് പോവാൻ’ പറഞ്ഞതായും പറഞ്ഞതായി ബന്ധുക്കൾ വെളിപ്പെടുത്തി. വിവാഹിതനും രണ്ട് മക്കളുമുള്ള അൻസിൽ സ്ഥിരമായി യുവതിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. യുവതിയുമായി സാമ്പത്തിക ഇടപാടും നടത്തിയിരുന്നതായാണ് സൂചന.
ചേലാടുള്ള കടയിൽ നിന്ന് കീടനാശിനിയായ പാരക്വിറ്റ് വാങ്ങിയാണ് പ്രതി കൃത്യം നടത്തിയത്. എന്തിൽ കലർത്തിയാണ് യുവാവിനെ കളനാശിനി നൽകിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവാവിന്റെ ആന്തരിക അവയവങ്ങളിൽ പൊള്ളലേറ്റതായും പറയുന്നു.
യുവാവിന്റെ മാതാവിനെ വിളിച്ച് പറഞ്ഞതിന് ശേഷം വീഡിയോ കോളിൽ വിളിച്ച് യുവതി കാണിച്ചും കൊടുത്തിരുന്നു. അൻസിലിന്റെ ഉമ്മയുടെ സഹോദരന്റെ മകനാണ് അദീനയുടെ വീട്ടിൽ നിന്ന് അവശനിലയിലായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. ജൂലൈ 29നാണ് വിഷം ഉള്ളിൽ ചെന്ന യുവാവ് ഇന്നലെ രാത്രിയാണ് മരിച്ചത്. ബന്ധുവിന്റെ പരാതിയിൽ സുഹൃത്ത് അദീനക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.