ന്യൂ ഡൽഹി– മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക്. ചിത്രം 2024 ജൂണ്‍ 21 നാണ് റിലീസ് ചെയ്തത്. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും (പൂക്കാലം) മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും (ഉള്ളൊഴുക്ക്) നേടി. മികച്ച എഡിറ്ററിനുള്ള പുരസ്കാരം പൂക്കാലം എന്ന ചിത്രത്തിന്റെ എഡിറ്റർ മിഥുന്‍ മുരളിയും കരസ്ഥമാക്കി.
71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ഷാരൂഖ് ഖാനും വിക്രാന്ത് മാസ്സിയും 2023 ലെ മികച്ച നടന്മാര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയപ്പോൾ റാണി മുഖര്‍ജി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് സുദിപ്‌തോ സെന്നിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group