കണ്ണൂർ– ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ മൂന്ന് സിവിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ നേരിട്ട് നടത്തിയ അന്വേഷണത്തിനലാണ് നടപടി.
കഴിഞ്ഞ മാസം 17ന്, തലശ്ശേരി കോടതിയിൽ നിന്നും കൊടി സുനിയെ തിരികെ കൊണ്ടുപോകുന്ന വഴി ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ നിർത്തിയ സമയത്താണ് പ്രതിക്ക് മദ്യം വാങ്ങി നൽകിയത്. ഇതു സംബന്ധിച്ച് കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആരോപണം ശരിവച്ചത്.
നടപടി നേരിടേണ്ടിവന്നത് എസ്കോർട്ട് പോയ മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കാണ്.
ഈ സംഭവം പുറത്ത് വന്നതോടെ പൊലീസ് സംവിധാനത്തിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇതിനുമുമ്പ് കൊടി സുനി ജയിലിൽ നിന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവവും വിവാദമായിരുന്നു.