ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി ബജറ്റില്‍ 34.5 ബില്യണ്‍ റിയാല്‍ കമ്മി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. രണ്ടാം പാദത്തില്‍ പൊതുവരുമാനം 301.6 ബില്യണ്‍ റിയാലും ധനവിനിയോഗം 336.1 ബില്യണ്‍ റിയാലുമാണ്. രണ്ടാം പാദത്തില്‍ എണ്ണ വരുമാനം 151.7 ബില്യണ്‍ റിയാലും എണ്ണയിതര വരുമാനം 149.8 ബില്യണ്‍ റിയാലുമാണ്.
ഈ വര്‍ഷം ആദ്യ പകുതിയില്‍ പൊതുവരുമാനം 658.4 ബില്യണ്‍ റിയാലും ധനവിനിയോഗം 751.6 ബില്യണ്‍ റിയാലും കമ്മി 93.2 ബില്യണ്‍ റിയാലുമാണ്. രണ്ടാം പാദാവസാനത്തോടെ പൊതുകടം 1.38 ബില്യണ്‍ റിയാലായി ഉയര്‍ന്നു.
അതേസമയം, രണ്ടാം പാദത്തില്‍ സൗദി അറേബ്യ 3.9 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. പെട്രോളിതര മേഖല 4.7 ശതമാനവും എണ്ണ മേഖല 3.8 ശതമാനവും സര്‍ക്കാര്‍ മേഖല 0.6 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ 2.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.