Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • മക്ക മുഴുവന്‍ പുണ്യസ്ഥലമാണെന്ന് ഹജ്, ഉംറ മന്ത്രാലയം
    • ഒമാനിൽ വാഹനാപകടത്തിൽ രണ്ട് ബേപ്പൂർ സ്വദേശികൾ മരിച്ചു
    • റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    • പ്രതിവര്‍ഷം 3,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ്
    • കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഗുജറാത്തില്‍ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി ഡോക്ടര്‍; നഷ്ടമായത് ആയുഷ്‌കാല സമ്പാദ്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/07/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    representational image
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള മുതിര്‍ന്ന വനിതാ ഡോക്ടര്‍ മൂന്ന് മാസത്തിനിടെ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിന് ഇരയായി. മാര്‍ച്ച് 15-ന് ആരംഭിച്ച തട്ടിപ്പില്‍, വനിത ടെലികോം ഓഫീസര്‍ എന്നവകാശപ്പെട്ട് ഡോക്ടര്‍ക്ക് കോള്‍ വരികയായിരുന്നു. തുടര്‍ന്ന് ഫോണില്‍ ആക്ഷേപകരമായ ഉള്ളടക്കം കണ്ടെത്തിയെന്നും, ഫോണ്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തി.

    സബ്-ഇന്‍സ്‌പെക്ടര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ വേഷത്തിലെത്തിയയവര്‍ വാട്‌സാപ്പ്, സ്‌കൈപ്പ് എന്നിവ വഴി ഡോക്ടറെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യാജ എഫ്‌ഐആര്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലോഗോ ഉപയോഗിച്ചുള്ള വ്യാജ രേഖകള്‍ എന്നിവ കാണിച്ച് വിശ്വസനീയത നല്‍കി. ദൈനംദിന വീഡിയോ കോളുകള്‍ വഴി ബന്ധം നിലനിര്‍ത്താനും തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനും വീടിന്റെയും സ്വര്‍ണാഭരണങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കാനും സംഘം ഡോക്ടറോട് ആവശ്യപ്പെട്ടു.

    ഇവരുടെ ഭീഷണിയില്‍ പതറിയ ഡോക്ടര്‍ തന്റെ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, സ്വര്‍ണം, ഓഹരികള്‍ എന്നിവയില്‍ നിന്നുള്ള പണം തട്ടിപ്പ് സംഘത്തിന് കൈമാറി. 35 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ആണ് 19 കോടി രൂപ കൈമാറിയത്.

    ജൂണ്‍ 25-ന് കോളുകള്‍ വരുന്നത് നിന്നപ്പോള്‍ ആണ് ഡോക്ടര്‍ ബന്ധുക്കളെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് ഗുജറാത്ത് സിഐഡി ക്രൈം വിഭാഗത്തിന്റെ സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്‍കി. അന്വേഷണത്തില്‍, സൂറത്ത് സ്വദേശിയായ ലാല്‍ജി ജയന്തിഭായ് ബല്‍ദാനിയ എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ കമ്പനിയുടെ അക്കൗണ്ടില്‍ 1 കോടി രൂപ കണ്ടെത്തി. കമ്മീഷന് വേണ്ടി ഇയാള്‍ തന്റെ അക്കൗണ്ട് തട്ടിപ്പുകാര്‍ക്ക് നല്‍കിയതായിരുന്നു. അന്വേഷണത്തിന് ഗുജറാത്ത് പോലീസ് നാല് ടീമുകളെ നിയോഗിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cybercrime India Digital Arrest Scam Gandhinagar Doctor
    Latest News
    മക്ക മുഴുവന്‍ പുണ്യസ്ഥലമാണെന്ന് ഹജ്, ഉംറ മന്ത്രാലയം
    24/02/2026
    ഒമാനിൽ വാഹനാപകടത്തിൽ രണ്ട് ബേപ്പൂർ സ്വദേശികൾ മരിച്ചു
    24/02/2026
    റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    24/02/2026
    പ്രതിവര്‍ഷം 3,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ്
    24/02/2026
    കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version