അബൂദാബി– റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി അബൂദാബി. 2025ന്റെ ആദ്യപകുതി പിന്നിടുമ്പോൾ തന്നെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അബൂദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്റെ കണക്കുകൾ പ്രകാരം, 39% ശതമാനം വർധനവോടെ 51.72 ബില്ല്യൺ ദിർഹം ഇടപാട് ആണ് നടന്നത്.
ഇടപാടുകളും മൂല്യത്തിലെ പ്രവണതകളും
2024ലെ ആദ്യപകുതിയിൽ 14,167 വസ്തുവകകൾ തീർപാക്കിയതിലൂടെ 12 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. വിൽപ്പന, വാങ്ങൽ ഇടപാടുകളിലൂടെ 32% വർദ്ധനവ് ആണ് വേറെയും മേഖലയിൽ ഉണ്ടായി. 7,964 വിവിധങ്ങളായ ഇടപാടുകളിലൂടെ 32.69 ബില്യൺ ദിർഹമിന്റെ റിയൽ എസ്റ്റേറ്റ് മേഖല കൈവരിച്ചത്. വസ്തുവകകൾ പണയംവെച്ച് നടത്തിയ ഇടപാടുകളിലൂടെ 52 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. 6,204 ഇടപാടുകളിലൂടെ 19.03 ബില്ല്യൺ ദിർഹം നേട്ടം ആണ് കൈവരിച്ചത്.
വിദേശ നിക്ഷേപ വർധന
വിദേശ നിക്ഷേപകരുടെ ശക്തമായ സാന്നിധ്യം മേഖലയെ സമ്പന്നമാക്കി. 2024 ആദ്യപകുതിയിൽ 890 എഫ്ഡിഐ വഴി 3.38 ബില്ല്യൺ അഥവാ 3.3 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. വർഷംതോറും 10 ശതമാനത്തിന്റെ വളർച്ചയാണ് സ്വദേശികളായ നിക്ഷേപകരിൽ ഉണ്ടായത്. അബൂദാബിയുടെ ആഗോളീകരണം മൂലമുള്ള മുന്നേറ്റം ആണ് ഇതുവഴി സൂചിപ്പിക്കുന്നത്.
പ്രാദേശിക റിയൽ എസ്റ്റേറ്റ്
9.1 ബില്ല്യൺ ദിർഹത്തിന്റെ വസ്തു ഇടപാടുകളിലൂടെ സാദിയത്ത് ഐലാൻഡ് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഒരു പ്രധാനിയാണ്. 5.86 ബില്ല്യണുമായി യാസ് ഐലാൻഡും 3.98 ബില്ല്യണുമായി അൽ ബാഹിയയും തൊട്ടുപിന്നാലെയുണ്ട്. മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ റീം ഐലാൻഡ്, അൽ റിയാദ് സിറ്റി, ഖലീഫ സിറ്റി തുടങ്ങിയ സ്ഥലങ്ങളും റിയൽ എസ്റ്റേറ്റ് മേഖലക്ക് ചെറുതല്ലാത്ത സംഭാവനയാണ് നൽകിയിട്ടുള്ളത്. ചെറു പ്രദേശങ്ങൾ പോലും റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് നൽകുന്ന സംഭാവനകൾ സവിശേഷമാണ്.
തദ്ദേശ, വിദേശ നിക്ഷേപകർ അബൂദാബി റിയൽ എസ്റ്റേറ്റ് മേഖലയെ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ആദ്യപകുതിയിൽ ഉണ്ടായ വൻ കുതിച്ച് ചാട്ടം എന്ന് എഞ്ചിനീയർ റാഷിദ് അൽ ഉമൈറ പറഞ്ഞു. നടപടിക്രമങ്ങൾ ലഘൂകരിച്ചതും സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്തതും ഇടപാടുകൾ സുതാര്യമാക്കാനും വേഗത്തിലാക്കാനും സാധിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.