തൃശൂർ – കേന്ദ്ര ഏജൻസികൾ കരുവന്നൂരിൽ പിടിമുറുക്കുന്നതിനിടെ പ്രധാനമന്ത്രി പ്രചരണത്തിനായി കരുവന്നൂരിലേക്കെത്തുമെന്ന് സൂചന. ഈ മാസം 15ന് ഇരിങ്ങാലക്കുടയിൽ വേദിയൊരുക്കാനാണ് നീക്കം. പ്രധാനമന്ത്രിയുടെ സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസിനോട് എസ്പിജി റിപ്പോർട്ട് തേടി. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചരണാർത്ഥമാണ് പ്രധാനമന്ത്രി എത്തുന്നത്. ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചരണത്തിനും പ്രധാനമന്ത്രി എത്തിയേക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group