തൃശൂർ – കവിയും സാംസ്ക്കാരിക പ്രവർത്തകനുമായ പി. സലിം രാജ് (56) നിര്യാതനായി. തളിക്കുളം ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം റിട്ട. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പട്ടാലി രാജൻ മാസ്റ്ററുടെയും റിട്ട. ഹൈസ്ക്കൂൾ ഹെഡ് കമല ടീച്ചറുടെയും എക മകനാണ്. മൂന്നു ദിവസമായി പനി ബാധിച്ച് കിടപ്പായിരുന്നു. ശനിയാഴ്ച രാത്രി 8 മണിയോടെ വായിൽ നിന്ന് നുരയും പതയും വന്നതിനെത്തുടർന്ന് വലപ്പാട് സ്വകാര്യ ക്ളിനിക്കിൽ എത്തിച്ചെങ്കിലും അതിനിടയിൽ തന്നെ മരണം സംഭവിച്ചു. “ഒരാൾ പ്രണയത്തെ അനുഭവിച്ച വിധം” എന്ന കാവ്യസമാഹാരം, വിപ്ലവഗാനങ്ങൾ, പാർട്ടിയെന്നാൽ, അക്ഷരനന്മ തുടങ്ങിയ കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയിൽ പ്രസിദ്ധീകരണവിഭാഗത്തിൽ ജീവനക്കാരനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റി അംഗമാണ്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗവുമായിരുന്ന സലിം രാജ് കലാസാംസ്ക്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ജനസംസ്ക്കാര ചലച്ചിത്ര കേന്ദ്രത്തിൻ്റെ മുഖപത്രമായ “കൊട്ടക” മാസിക യുടെ പത്രാധിപർ, ഇൻറർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശൂരി (IFFT) ൻ്റെ ഭാഗമായുള്ള പ്രസിദ്ധീകരണ വിഭാഗത്തിലും പ്രവർത്തിച്ചിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ആദ്ധ്യാത്മിക മാസികയായ “ക്ഷേത്ര ദർശന ത്തിൻ്റെ പ്രൂഫ് റീഡറുമായിരുന്നു ഭാര്യ പ്രേംജിഷ (അധ്യാപിക, എസ്എൻവിയുപി സ്ക്കൂൾ , തളിക്കുളം). മകൾ ദേവിക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group