ഗാസ: ഗാസയിൽ ആരും സുരക്ഷിതരല്ലെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ. ദുരിതാശ്വാസ, പ്രവർത്തന ഏജൻസി വ്യക്തമാക്കി. ഇസ്രയേലിന്റെ ഉത്തരവുകൾ അനുസരിച്ച് ഗാസയിലെ ജനങ്ങൾ വീണ്ടും വീണ്ടും പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു. അവർക്ക് പോകാൻ സുരക്ഷിതമായ ഒരിടവുമില്ല. ഗാസയിൽ ഒരു സുരക്ഷിത സ്ഥലവും നിലവിലില്ല. ജനങ്ങൾ കടുത്ത ദുരിതം അനുഭവിക്കുകയാണ്.
ഗാസയിൽ റിലീഫ് പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, യു.എൻ. ജീവനക്കാർ എന്നിവർ പോലും സുരക്ഷിതരല്ല. 650 ദിവസങ്ങളിലേറെയായി ജനങ്ങൾ തുടർച്ചയായി കൊല്ലപ്പെടുകയും നാശവും നിരാശയും നേരിടുകയും ചെയ്യുന്നു. യു.എൻ. റിലീഫ് ഏജൻസി എക്സ് പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group