കോട്ടയം – യു.ഡി.എഫിൽ പൊട്ടിത്തെറി.മോൻസ് ജോസഫ് എം.എൽ.എയുടെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവച്ചു
തന്നെ പാർട്ടി വേദികളിൽ നിന്നും യു.ഡി.എഫ് ചടങ്ങുകളിൽ നിന്നും മാറ്റിനിർത്തുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് സ്ഥാനവും സജി രാജിവച്ചു.
ഏറെ നാളായുള്ള അപമാനം സഹിക്കവയ്യാതെയാണ് രാജി. പാർട്ടി ചെയർമാൻ പി ജെ ജോസഫ് തന്നോട് ഏറ്റവും മാന്യമായാണ് പെരുമാറുന്നത്.എന്നാൽ മോൻസ് ജോസഫ് പലപ്പോഴും പരസ്യമായി അധിക്ഷേപിക്കുകയുംഫോണിലൂടെ തീർത്തും മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ നാമ നിർദ്ദേശപത്രിക സമർപ്പണ വേളയിൽ തന്നെ ഒഴിവാക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഫ്രാൻസിസ് ജോർജും ഇക്കാര്യത്തിൽ പാർട്ടി ജില്ലാ അധ്യക്ഷനായ തന്നോട്
നീതിപുലർത്തിയില്ല.