ഖമീസ് മുഷൈത്ത് -ഗവർണ്ണറേറ്റിന്റെ റമദാൻ ദിന പരിപാടിയായ അജാവേദ് 2 ന്റെ ഭാഗമായി ഒ. ഐ.സി.സി സൗദി ദക്ഷിണമേഖലാ കമ്മറ്റി ഖമ്മീസ് മോജാൻ പാർക്ക് മാൾ ഫുഡ്കോർട്ടിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.
അസീർ ഓർഫൻസ് അസ്സോസിയേഷനിൽ നിന്നുള്ള 50 സ്വദേശികളായ അനാഥ കുട്ടികൾ ഇഫ്താർ സംഗമത്തിൽ അതിഥികളായിരുന്നു.
മോജാൻ പാർക്ക് ഡയറക്ടർ ജനറൽ മുഹമ്മദ് ഹബ്തൂർ, ലന സ്കൂൾ ചെയർമാൻ അബ്ദുള്ള ഷാഹിരി, ഗവർണ്ണറേറ്റ് അജാവേദ് റൂം പ്രതിനിധികൾ ചെയർമാൻ ഷൈഖ് ഹുസൈൻ ഹസനിയ, സാദ് സഹാബ്, അലി ബിൻ മുഷൈത്ത്, ഇൻജിനിയർ ഔദ് അല് ഖഹ്താനി, അസീർ ബൈക്ക് റൈഡേഴ്സ് ക്ലബ്ബ് ചെയർമാൻ ഡോ. അബ്ദുൽ റഹ്മാൻ, ഖാലിദ് ആയിദ്, തുടങ്ങിയവർ അതിധികളായിരുന്നു.
ഇഫ്താർ സംഗമത്തിനു ശേഷം മോജാൻ പാർക്കിലെ പ്രധാന സ്റ്റേജിൽ നടന്ന പൊതു പരിപാടിയൽ അനാഥർക്ക് ഒ. ഐ. സി. സി. യുടേയും മോജാൻ പാർക്ക് മാളിന്റേയും ഉപഹാരങ്ങൾ അഷ്റഫ് കുറ്റിച്ചലും, ഗവർണ്ണറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചേർന്നു സമ്മനിച്ചു.
ഖസർ ദിയാഫ റെസ്റ്റാറന്റ്, മന്തി ജസീറ റിജാൽ അൽമ റെസ്റ്റാറന്റ്, അജുവ റെസ്റ്റാറന്റ്, ലന ഇന്ത്യൻ സ്കൂൾ, ജദ്ദാഫ് സൂപ്പർമാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ സ്പോൺസർമാരായിരുന്നു.
അബഹ, ഖമ്മീസ് മുഷൈത്ത്, മിലിട്ടറി സിറ്റി യൂണിറ്റ് കമ്മറ്റികളുടേയും നജ്റാൻ, ജീസാൻ, ബീഷാ, ഏരിയാ കമ്മറ്റികളുടേയും സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താറിന്, മേഖലാ പ്രസിഡണ്ട് അഷ്റഫ് കുറ്റിച്ചൽ, ജന. സെക്രട്ടറി മനാഫ് പരപ്പിൽ, ട്രഷറർ ബിനു ജോസഫ്, പ്രകാശൻ നാദാപുരം, റോയി മൂത്തേടം, അൻസാരി റഫീഖ്, പ്രസാദ് നാവായിക്കുളം, റാഷിദ് മഞ്ചേരി, രാധാകൃഷ്ണൻ, വിലാസ്, മിഷാൽ ഹാജിയാരകം, ബിജു ആമ്ബ്രോസ്, സാലി, തുടങ്ങിയവർ നേതൃത്വം നൽകി.