അബുദാബി– കണ്ണൂർ പള്ളിക്കുന്ന് അംബികാ റോഡിൽ ദാസൻ പീടികയ്ക്കു സമീപം നിത്യനാരായണീയത്തിൽ എ.വി. സന്തോഷ്കുമാർ (54) അബുദാബിയിൽ നിര്യാതനായി.
പരേതനായ എരഞ്ഞിക്കൽ നാരായണൻ-രുഗ്മിണി ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ഭാര്യ: മീര. മക്കൾ: അനശ്വര, സങ്കീർത്തന (ഇരുവരും അബുദാബിയിലെ വിദ്യാർത്ഥിനികൾ). സഹോദരങ്ങൾ: സോമൻ, സുരേഷ്, സുജാത.
അബുദാബി കെഎംസിസി ലീഗൽ വിങ്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് സംസ്‌കരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group