റിയാദ്: ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി നാഷണൽ കോഓർഡിനേഷൻ കമ്മിറ്റി ക്രിയേറ്റീവ് ഫോറം സംഘടിപ്പിക്കുന്ന സൗദി ലേബർ ലോയെ കുറിച്ചുള്ള ഓൺലൈൻ വെബിനാർ ഇന്ന് ( ജൂലൈ 19 ശനിയാഴ്ച) രാത്രി 9:15 മുതൽ സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും.
സൗദി അറേബ്യയിലെ ലേബർ നിയമങ്ങളെ കുറിച്ചും, തൊഴിലിടങ്ങളിലും മറ്റും പ്രവാസികൾ ശ്രദ്ധിക്കേണ്ട ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥകളെക്കുറിച്ചുമുള്ള കൃത്യമായ ധാരണ ഇല്ലാത്തതിനാൽ നിരവധി പ്രവാസികളാണ് നിയമക്കുരുക്കിൽപ്പെട്ട് പ്രയാസപ്പെടുന്നത്. നിയമക്കുരുക്കിൽ അകപ്പെടാതിരിക്കാനും, ഇനി അകപ്പെട്ടുപോയാൽ അതിൽനിന്ന് രക്ഷപ്പെടാനുള്ള നിയമവഴികൾ എന്തൊക്കെയാണെന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന വെബിനാറിൽ സൗദി ഇസ്‌ലാഹീ കോഡിനേഷൻ ദേശീയ സെക്രട്ടറിയും ഈ മേഖലയിലെ പരിചയസമ്പന്നനുമായ ഉസാമ ബിൻ ഫൈസൽ മദീനി വിഷയം അവതരിപ്പിക്കും.
പ്രോഗ്രാമിൽ റെജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി +966580078743 / +966532412459 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.