ഹരിയാന– ചൈനീസ് ഭീമമന്മാരായ ബിവൈഡി ഇന്ത്യയിൽ 42-ാമത് ഷോറൂം ഉദ്ഘാടനം ചെയ്തു. ബിവൈഡിയുടെ ഏറ്റവും പുതിയ മോഡലായ സാംതയുടെ (Samta Greentech LLP) പ്രദർശനവുമായിട്ടാണ് ഹരിയാനയിൽ സോനിപത് ജില്ലയിൽ ബിവൈഡി പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്കായി കമ്പനി എല്ലാ ബിവൈഡി വാഹനങ്ങളുടെ പ്രദർശനം, ടെസ്റ്റ് ഡ്രൈവ്, സാമ്പത്തിക ഇടപാട്, വിൽപ്പനാനന്തര സപ്പോർട്ട് എന്നിവയെല്ലാം ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളോടുള്ള വർധിച്ചുവരുന്ന ആവശ്യങ്ങൾക്ക് അനുസരിച്ച് തന്ത്രപരമായിട്ടാണ് ഞങ്ങൾ നിലകൊള്ളുന്നത് എന്ന് കമ്പനി അറിയിച്ചു. ബിവൈഡിയിൽ പ്രവർത്തന പരിചയമുള്ളവരും പരിശീലനം ലഭിച്ചവരുമാണ് ജീവനക്കാരായി കമ്പനി നിയോഗിച്ചിരിക്കുന്നതെന്നും, ഇത് ഉപഭോക്താക്കൾക്ക് മികച്ച അനുഭവം ലഭിക്കുമെന്നും വിൽപ്പനാനന്തര പിന്തുണ നൽകുന്നതിന് സഹായമാകുമെന്നും കമ്പനി പറഞ്ഞു.
“പ്രധാന മേഖലകളിലുടനീളം ക്ലീൻ മൊബിലിറ്റി വികസിപ്പിക്കുന്നതിനുള്ള ബിവൈഡിയുടെ തുടർച്ചയായ പ്രതിബദ്ധതയാണ് ഇന്ത്യയിലെ ഞങ്ങളുടെ 42-ാമത് ഷോറൂമിന്റെ തുടക്കം ചൂണ്ടികാണിക്കുന്നത്. ഹരിയാന ഉയർന്ന സാധ്യതയുള്ള ഒരു ഇവി വിപണിയാണ്, സാംത ബിവൈഡി പോലുള്ള പങ്കാളികളുമായി, ലോകോത്തര ഇലക്ട്രിക് വാഹനങ്ങൾ മാത്രമല്ല, തടസ്സമില്ലാത്തതും ആകർഷകവുമായ ഉപഭോക്തൃ അനുഭവവും നൽകുന്നതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഇന്ത്യയിലുടനീളമുള്ള സമൂഹങ്ങളിലേക്ക് സുസ്ഥിരമായ നവീകരണം അടുപ്പിക്കാനുള്ള ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് സോനിപത്.” ബിവൈഡി പാസഞ്ചർ വാഹന മേധാവിയായ രാജീവ് ചൗഹാൻ പറഞ്ഞു.