കൊല്ലം– മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന സിവി പത്മരാജൻ അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1983 മുതൽ നാലു വർഷം കെപിസിസി അധ്യക്ഷനായിരുന്ന സിവി പത്മരാജൻ ഈ കാലയളവിൽ ആണ് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാന മന്ദിരം പണികെഴിപ്പിക്കുന്നത്. 1982-83,1991-995 വർഷങ്ങളിൽ കരുണാകരൻ മന്തിസഭയിലും 1995-96 ൽ ആന്റണി മന്ത്രി സഭയിലും നിറസാന്നിദ്ധ്യമായിരുന്നു. 1992 ൽ മുഖ്യമന്ത്രിയായിരുന്ന കരുണാകരന് സംഭവിച്ച അപകടത്തെ തുടർന്ന് കുറഞ്ഞ കാലയളവിൽ നിയമസഭാ കക്ഷി നേതാവുമായിരുന്നു.
ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് രണ്ടു തവണ് ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി കെ കരുണാകരൻ, എ കെ ആന്റണി മന്ത്രിസഭകളിൽ ധനകാര്യം, വൈദ്യുതി, ഫിഷറീസ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. കൊല്ലം ഡിസിസി അധ്യക്ഷനായും ഉപാധ്യക്ഷനായും പ്രവർത്തിച്ചു.