Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 17
    Breaking:
    • ബിൽ അടയ്ക്കാത്തവർക്ക് ജലവിതരണം വിച്ഛേദിക്കുന്നത് ഈ അഞ്ച് സാഹചര്യങ്ങളിൽ പാടില്ലെന്ന് സൗദി വാട്ടർ അതോറിറ്റി
    • എഡോക്‌സി ട്രെയിനിംഗ് സെന്റര്‍ ഇനി ഖത്തറിലും; ഉദ്ഘാടനം ജൂലൈ 19ന്
    • ഇസ്രായേൽ അസ്ഥിരത വിതയ്ക്കുന്നു, സിറിയയെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ല- പ്രസിഡന്റ് അഹമ്മദ് അല്‍ശറഅ്
    • ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടുത്തം: 50 ഓളം പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരുക്ക്
    • ലൈംഗിക ചുവയുള്ള പ്രവൃത്തികള്‍: റിയാദിൽ യെമനി യുവാവ് അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ചരിത്രം തിരുത്തി എൻസിഇആർടി; മു​ഗളന്മാർ കൂട്ടകൊലപാതകികളും ക്ഷേത്രങ്ങൾ നശിപ്പിച്ചവരും, ശിവജി മതങ്ങളെ ബഹുമാനിച്ച മികച്ച തന്ത്രഞ്ജൻ

    ഏഴാം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്ന് മു​ഗളന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള എല്ലാ പരാമർശങ്ങളും ഒഴിവാക്കാൻ എൻസിഇആർടി തീരുമാനിച്ചിരുന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/07/2025 India Polititcs Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ncert
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി പുറത്തിറക്കി ചരിത്രം പുസ്തകം തിരുത്തി കുറിച്ച് എൻസിഇആർടി. പുതുതായി പുറത്തിറക്കി ചരിത്ര പാഠപുസ്തകത്തിലുള്ള ബാബർ, അക്ബർ, ഔറം​ഗസേബ് എന്നിവരെ കൊലപാതകികൾ എന്നും ക്ഷേത്രങ്ങൾ തകർത്തവരെന്നും, ശിവജി മതങ്ങളെ ബഹുമാനിച്ച മികച്ച തന്ത്രഞ്ജനായും വിശേഷിപ്പിച്ചിരിക്കുന്നത്.

    എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് (ഭാ​ഗം 1) എന്ന പാഠപുസ്തകത്തിലാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പുനർനിർമിക്കൽ എന്ന തലക്കെട്ടിൽ പതിമൂന്നാം നൂറ്റാണ്ട് മുതൽ പതിനേഴാം നൂറ്റാണ്ട് വരെയുള്ള ഇന്ത്യൻ ചരിത്രം ഉൾകൊള്ളുന്ന അധ്യായങ്ങൾ പുസതകത്തിൽ ഉണ്ട്. ദേശീയ വിദ്യാഭ്യാസ നയപ്രകാരം സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2023 എന്നിവ പ്രകാരം പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ ഭാ​ഗമാണ് ഈ പുസ്തകങ്ങൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മു​ഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറിനെ കൂട്ടകൊല നടത്തുകയും തലയോട്ടി ​ഗോപുരങ്ങൾ സ്ഥാപിക്കുകയും ചെയ്ത ക്രൂരനായിട്ടാണ് അടയാളപ്പെടുത്തുന്നത്. അക്ബർ ചക്രവർത്തി കൂട്ടക്കൊലയും മതപ്രചാരണവും നടത്തിയതായും ഹിന്ദുസ്ഥാനിലുടനീളമുള്ള ക്ഷേത്രങ്ങൾ നശിപ്പിച്ചതായും പരാമർശിക്കുന്നു. മഥുര, ബനാറസ്, സോമനാഥ്, സിഖ്, ജൈന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ക്ഷേത്രവും ​ഗുരുദ്വാരകളും സ്കൂളുകളും തകർത്ത വ്യക്തിയായാണ് ഔറം​ഗസീബിനെ പുസ്തകം അടയാളപ്പെടുത്തുന്നത്.

    അതേസമയം, മറാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരിയായ ഛത്രപതി ശിവജി മഹാരാജ് മറ്റ് മതങ്ങളെ ബഹുമാനിക്കുകയും ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുകയും ചെയ്ത ഒരു മികച്ച തന്ത്രഞ്ജനും, മതേതര ദർശനാത്മക ഭരണാധികാരിയുമായിരുന്നു എന്നാണ് പാഠപുസ്തകത്തിൽ പ്രതിപാദിക്കുന്നത്.

    ഡൽഹി സുൽത്താനേറ്റിന്റെ ഉയർച്ചയും തകർച്ചയും, ഇതിനെതിരായ ചെറുത്തുനിൽപ്പ്, വിജയന​ഗര സാമ്രാജ്യം, മു​ഗളന്മാർ, അവർക്കെതിരെ ചെറുത്തുനിൽപ്പ്, സിഖ് മതത്തിന്റെ ഉദയം എന്നിവ ഇതിൽ വിശദമായി പ്രതിപാദിക്കുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഹിന്ദു, ജൈന, ബുദ്ധ ക്ഷേത്രങ്ങൾ പതിവായി നശിപ്പിക്കപ്പെട്ട കാലഘട്ടമായിരുന്നു അതെന്ന് പുസതകത്തിൽ പറയുന്നു.

    ഏഴാം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്ന് മു​ഗളന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള എല്ലാ പരാമർശങ്ങളും ഒഴിവാക്കാൻ എൻസിഇആർടി തീരുമാനിച്ചിരുന്നു. മഹാ ​കുംഭമേളയെക്കുറിച്ചുള്ള പരാമർശങ്ങൾ, മെയ്ക്ക് ഇൻ ഇന്ത്യ, ബേട്ടി പഠാവോ തുടങ്ങിയ കേന്ദ്ര സർക്കാർ പദ്ധതികളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    ചരിത്ര പുസ്തകങ്ങൾ സന്തുലിതവും പൂർണമായും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമാണെന്ന് പുതിയ പരിഷ്കരത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഒരു എൻസിഇആർടി ഉദ്യോ​ഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ കാല സംഭവങ്ങൾക്ക് ഇന്ന് ആരെയും കുറ്റപ്പെടുത്തരുത് എന്ന് വ്യക്തമാക്കി ഒരു മുന്നറിയിപ്പ് പുസ്തകത്തിൽ ചേർത്തിട്ടുണ്ടെന്നും എൻസിഇആർടി വ്യക്തമാക്കി.

    ഓരോ വർഷവും നാല് കോടിയിലധികം വിദ്യാർത്ഥികൾക്കായി പാഠപുസ്തകം തയ്യാറാക്കുന്നതിന് ഉത്തരവാധിത്തമുള്ള ഏറ്റവും ഉയർന്ന അതോറിറ്റിയാണ് എൻസിഇആർടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    chhatrapati shivaji maharaj mughal empire NCERT
    Latest News
    ബിൽ അടയ്ക്കാത്തവർക്ക് ജലവിതരണം വിച്ഛേദിക്കുന്നത് ഈ അഞ്ച് സാഹചര്യങ്ങളിൽ പാടില്ലെന്ന് സൗദി വാട്ടർ അതോറിറ്റി
    17/07/2025
    എഡോക്‌സി ട്രെയിനിംഗ് സെന്റര്‍ ഇനി ഖത്തറിലും; ഉദ്ഘാടനം ജൂലൈ 19ന്
    17/07/2025
    ഇസ്രായേൽ അസ്ഥിരത വിതയ്ക്കുന്നു, സിറിയയെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ല- പ്രസിഡന്റ് അഹമ്മദ് അല്‍ശറഅ്
    17/07/2025
    ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടുത്തം: 50 ഓളം പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരുക്ക്
    17/07/2025
    ലൈംഗിക ചുവയുള്ള പ്രവൃത്തികള്‍: റിയാദിൽ യെമനി യുവാവ് അറസ്റ്റില്‍
    17/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version