കോഴിക്കോട്– നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെക്കാന്‍ ഇടപെട്ട കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ പ്രതീക്ഷയുടെ പൊന്‍കിരണമെന്ന് വിശേഷിപ്പിച്ച് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. നിമിഷ പ്രിയ വിഷയത്തില്‍ എല്ലാ വാതിലുകളും അടഞ്ഞ് മനസ്സാക്ഷി വല്ലാതെ സങ്കടപ്പെട്ട് നില്‍ക്കുമ്പോഴാണ് ഉസ്താതിന്റെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തെ ഫോണില്‍ ബന്ധപ്പെട്ട് ഹൃദയം നിറഞ്ഞ അഭിനന്ദവും സന്തോഷവും അറിയിച്ച വിവരവും പി.കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group